ദില്ലി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേർത്തത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തിൽ പ്രധാനമായും ചർച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും.


തിരുവനന്തപുരം എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന തരൂർ, നിലവിൽ വിദേശ പര്യടനത്തിലാണ്. പാർലമെന്ററി പാർട്ടി യോഗം ചേരുന്ന ജൂലൈ 15-ന് ശേഷമേ തരൂർ രാജ്യത്ത് തിരിച്ചെത്തൂ. അതിനാൽ അദ്ദേഹത്തിന് ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് സൂചന.
വർഷകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.
Congress parliamentary meeting