വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു
Jul 12, 2025 07:37 PM | By Sufaija PP

ബെംഗളൂരു : മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ചോർച്ചയുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും ചോർച്ച പരിഹരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു.മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ അപകടത്തിൽ മറ്റ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Death_information

Next TV

Related Stories
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

Jul 12, 2025 11:17 PM

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി...

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

Jul 12, 2025 07:29 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ...

Read More >>
പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Jul 12, 2025 04:51 PM

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ...

Read More >>
ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

Jul 12, 2025 02:54 PM

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം...

Read More >>
ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

Jul 12, 2025 02:44 PM

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം...

Read More >>
അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും  യാത്രയയപ്പ് നല്കി

Jul 12, 2025 01:27 PM

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall