പാലക്കാട് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആശിർനന്ദയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ്. ആശിർനന്ദയുടെ സുഹൃത്താണ് കുറിപ്പ് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൻ്റെ പുസ്തകത്തിൻ്റെ പിറകുവശത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. സ്കൂളിലെ അഞ്ച് അധ്യാപകരുടെ പേരുകൾ കുറിപ്പിലുണ്ടെന്നും ആശിർനന്ദയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ടീച്ചർമാരുടെ പേരാണ് ആശിർനന്ദ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ എജുക്കേറ്റർമാരായ സ്റ്റെല്ല ബാബു, എ.ടി, തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. തൻ്റെ മരണത്തിന് കാരണക്കാർ ഇവരാണെന്ന് ആശിർനന്ദ കുറിപ്പിൽ പറഞ്ഞിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു
Palakkad ninth grade student commits suicide: