ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം

ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം
Jul 30, 2025 11:38 AM | By Sufaija PP

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച ‘ജൂലൈ 30 ഹൃദയഭൂമി’യിലേക്ക് ഒഴുകിയെത്തി ജനം. ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് അവരുടെ പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് എത്തിയത്. രാവിലെ മുതൽ തന്നെ ഹൃദയ ഭൂമിയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വളരെ വൈകാരികമായ രം​ഗങ്ങൾക്കാണ് ഹൃദയഭൂമി സാക്ഷ്യം വഹിക്കുന്നത്. പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ തേങ്ങിക്കരഞ്ഞാണ് പലരും നിന്നത്. ആർക്കും ആശ്വാസം നൽകാനാവാത്ത കാഴ്ച്ചകളാണ് എങ്ങും കാണാനാവുന്നത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും ‌അതിൻ്റെ ആഘാതത്തിൽ നിന്ന് ഈ നാട്ടുകാർ മോചിതരായിട്ടില്ലെന്നതാണ് ഹൃദയഭൂമിയിൽ കാണുന്ന കാഴ്ച്ച.


അതേസമയം, ജനപ്രതിനിധികളുൾപ്പെടെ ഇവിടെയെത്തി സർവ്വമത പ്രാർത്ഥനയിൽ പങ്കെടുക്കും. അതിന് ശേഷം നടക്കുന്ന അനുസ്മരണ പരിപാടികളിലും പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.


അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബർ 31ന് മുമ്പ് വീട് നിർമാണം പൂർത്തിയാക്കും. പുതുവർഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. സർക്കാറിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന വിമർശനങ്ങൾ ഉണ്ടായെന്നും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ സമ്മിശ്ര പ്രതികരണമാണെന്നും മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട് നിർമ്മാണത്തിനായി പണം പിരിച്ചവർ പരസ്പരം തർക്കിച്ചാൽ മതി. സർക്കാരിനെ അതിൽ വലിച്ചിഴക്കേണ്ട. സന്നദ്ധ സംഘടനകൾ എല്ലാം സർക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Mundakkai chooral mala

Next TV

Related Stories
പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു

Jul 31, 2025 12:50 PM

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ്...

Read More >>
മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 31, 2025 12:44 PM

മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മധ്യവേനൽ അവധി മാറ്റുന്ന കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Jul 31, 2025 12:39 PM

ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണി അപകടത്തിൽപ്പെട്ട് കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
ഡോക്‌ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 8.67 ലക്ഷം രൂപ തട്ടിയെടുത്തു

Jul 31, 2025 11:12 AM

ഡോക്‌ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 8.67 ലക്ഷം രൂപ തട്ടിയെടുത്തു

ഡോക്‌ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 8.67 ലക്ഷം രൂപ...

Read More >>
ഗുഡ്സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ

Jul 31, 2025 10:56 AM

ഗുഡ്സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ

ഗുഡ്സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്

Jul 31, 2025 10:43 AM

റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്

റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ...

Read More >>
Top Stories










News Roundup






//Truevisionall