ബാവുപറമ്പ്:റോഡ് സൈഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.ചോർക്കള പറശ്ശിനികടവ് റോഡ് പൂവം കള്ള് ഷാപ്പിനും കണ്ണപ്പിലാവിനും ഇടയിൽ ചോല കുഴി കുന്ന് ഇറക്കത്തിൽ ആണ് റോഡ് സൈഡിൽ നിരവധി ചാക്കിൽ കെട്ടി മാലിന്യം തള്ളിയ നിലയിൽ കാണപ്പെടുന്നത്. മാലിന്യ ങ്ങൾ റോഡ് സൈഡിൽ തള്ളുന്നത് കാരണം തെരുവ് നായ ശല്യവും ഏറി വരുകയാണ്.
കാൽനട കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് ആയിരിക്കുകയാണ്. അറവ് മാലിന്യവും, കല്യാണ വീട്ടിലെ ഭക്ഷണവശിഷ്ട്ടവും പൊതു നിരത്തിൽ തള്ളുക വഴി പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. കുറ്റക്കാരെ കണ്ടു പിടിച്ചു നടപടി സ്വീകരിക്കാത്തതും അധികാരികളുടെ കെടു കാര്യസ്ഥതയുമാണ് ഇത്തരം പ്രവർത്തികൾക്ക് വീണ്ടും മുതിരുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം.
Unscientific waste disposal