കണ്ണൂർ :സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്.ദേശീയ പാത കുപ്പം റോഡ് തുറക്കാത്തതിനാലാണ് പ്രതിഷേധം. കനത്ത മഴയാൽ ഏറെ ദിവസങ്ങളായി കുപ്പം ദേശീയ പാത അടച്ചിട്ടിരുന്നു. പയ്യന്നൂരിലേക്കുള്ള മെയിൻ റോഡ് ആയ കുപ്പം അടച്ചിടുക വഴി ഹെവി വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇന്ന് രാവിലെ ബസുകൾ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സർവീസ് നിർത്തിവെച്ചത്.ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിർദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത്.


കുപ്പം ഭാഗത്തെ ദേശീയപാത വഴി രാവിലെ കുറച്ച് വാഹനങ്ങൾ കടത്തിവിട്ടിരുന്നുവങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു.ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് പണിമുടക്ക് തുടരുന്നത്.
മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ടെങ്കിലും പോലീസും ഇടപെടൽ നടത്തിയിട്ടില്ല.
സമയക്രമം പാലിക്കാൻ സാധിക്കുന്നില്ലെന്നും കൂടുതൽ കിലോമീറ്ററുകൾ ഓടേണ്ടി വരുന്നുണ്ടെന്നുമാണ് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്.
വാട്‌സ്ആപ്പ് വഴിയുള്ള ആഹ്വാനപ്രകാരമാണ് മിന്നൽ സമരം ആരംഭിച്ചതെന്നാണ് വിവരം.
കുപ്പം ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആഴ്ച്ചകളായി ഏഴോം വഴിയാണ് പയ്യന്നൂർ ഭാഗത്തേക്ക് ബസുകൾ ഓടുന്നത്.
അധികൃതരുടെ മെല്ലെ പോക്ക് നടപടിയാണ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനു പ്രധാന കാരണം
Bus strike in thaliparamba