കടമ്പേരി ഗവ.യു.പി.സ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയിൽ ഉൾപ്പെടുത്തി ലാബ് ഉൽഘാടനം ചെയ്തു

കടമ്പേരി ഗവ.യു.പി.സ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയിൽ ഉൾപ്പെടുത്തി ലാബ് ഉൽഘാടനം ചെയ്തു
Feb 24, 2025 07:53 PM | By Sufaija PP

ആന്തൂർ:കടമ്പേരി ഗവ.യു.പി.സ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയിൽ ലാബ് ഉൽഘാടനം തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങുകളിൽ എ എസ് കെ ജില്ലാ കോ-ഓർഡിനേറ്റർ ഇ.സി.വിനോദ് പദ്ധതി വിശദീകരണം നടത്തി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി.ഉണ്ണികൃഷ്ണൻ, എം.ആമിന, ഗോവിന്ദൻ എടാടത്തിൽ, കെ.വി.മോഹനൻ, രാജീവൻ പി., ലിജ പി, പുഷ്പവല്ലി, ബി.ടി.ആഷിക്, പ്രശാന്തൻ പി എന്നിവർ സംസാരിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണതൽപരതയും ശാസ്ത്രീയബോധവും ഉളവാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയും പൊതുവിദ്യാഭ്യാസ മേഖലയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോസിസ്റ്റം. വിവിധ വിജ്ഞാനധാരകളെ സംയോജിപ്പിച്ചുകൊണ്ട് സ്വതന്ത്രമായ അറിവ് നിർമ്മാണത്തിലേക്ക് അക്കാദമിക സമൂഹത്തെ നയിക്കാനുതകുന്ന പഠനസമീപനങ്ങളാണ് ഈ പദ്ധതിയുടെ കാതൽ.

അറിവിൻ്റെ സ്വീകർത്താക്കൾ മാത്രം എന്നതിൽ നിന്ന് അറിവിന്റെ നിർമ്മാതാക്കൾ എന്നതിലേക്ക് കൂടി അക്കാദമിക സമൂഹത്തെ പരിവർത്തനപ്പെടുത്തുന്നതിൻ്റെ ആക്കം കൂട്ടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ദേശീയ, അന്തർദേശീയ തലത്തിലെ വ്യത്യസ്ത വൈജ്ഞാനിക മേഖലകളുമായി സംവേദനം നടത്താൻ പഠിതാക്കളെ സജ്ജരാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്ട്രീം ഇക്കോസിസ്റ്റം പദ്ധതിയിൽ തളിപ്പറമ്പ സൗത്ത് സബ്ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് കടമ്പേരി ഗവ. യു. പി. സ്കൂൾ.ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വളരെ വിശാലമായ ഒരു ലാബ് സ്കൂളിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.നമ്മുടെ കുട്ടികളിൽ നൂതനാത്മകതയും ഗവേഷണ താല്പര്യവും വളർത്താൻ ഇത്തരത്തിലുള്ള പഠനമാതൃകകൾ അനിവാര്യമാണ്.

Lab was inaugurated in Kadamperi Govt.U.P School

Next TV

Related Stories
കെ വി അബൂബക്കർ ഹാജിയുടെ  ഭവനം സന്ദർശിച്ച്   കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരിയും മെർച്ചെന്റ് അസോസിയേഷൻ ഭാരവാഹികളും

Jul 13, 2025 08:28 PM

കെ വി അബൂബക്കർ ഹാജിയുടെ ഭവനം സന്ദർശിച്ച് കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരിയും മെർച്ചെന്റ് അസോസിയേഷൻ ഭാരവാഹികളും

കെ വി അബൂബക്കർ ഹാജിയുടെ ഭവനം സന്ദർശിച്ച് കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ...

Read More >>
ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 13, 2025 05:53 PM

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Jul 13, 2025 05:45 PM

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Jul 13, 2025 05:39 PM

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു...

Read More >>
എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Jul 13, 2025 05:29 PM

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം...

Read More >>
നിര്യാതനായി

Jul 13, 2025 05:22 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories

News Roundup

//Truevisionall