സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‌ തളിപ്പറമ്പിൽ തുടക്കമായി; പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‌ തളിപ്പറമ്പിൽ തുടക്കമായി; പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Feb 1, 2025 01:09 PM | By Sufaija PP

തളിപ്പറമ്പ്‌: സിപിഐ എം 24ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന്‌ തളിപ്പറമ്പിൽ തുടക്കമായി. പ്രതിനിധി സമ്മേളനം തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുതിർന്ന അംഗം കെ പി സഹദേവൻ പതാകയുയർത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. എൻ ചന്ദ്രൻ താൽക്കാലിക അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, എളമരം കരീം, പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ് സുജാത, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്, കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ രാഗേഷ്, പി ശശി, ടി വി രാജേഷ്, വി ശിവദാസൻ, വൽസൻ പനോളി, ബിജു കണ്ടക്കൈ , കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു.

ജില്ലയിലെ 18 ഏരിയകളിൽനിന്ന്‌ തെരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കൾ വൈകിട്ട്‌ തളിപ്പറമ്പ്‌ നഗരം കേന്ദ്രീകരിച്ച്‌ നടക്കുന്ന റെഡ്‌ വളന്റിയർ മാർച്ച്‌ പൊതുസമ്മേളന നഗരിയിൽ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

cpim

Next TV

Related Stories
സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം

Jul 26, 2025 08:47 PM

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം...

Read More >>
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jul 26, 2025 08:37 PM

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

Read More >>
നിര്യാതനായി

Jul 26, 2025 08:32 PM

നിര്യാതനായി

നിര്യാതനായി...

Read More >>
തെങ്ങിന് തടം മണ്ണിന് ജലം പരിപാടി നഗരസഭാതല ഉൽഘാടനം  ചെയർമാൻ പിമുകുന്ദൻ നിർവ്വഹിച്ചു

Jul 26, 2025 07:31 PM

തെങ്ങിന് തടം മണ്ണിന് ജലം പരിപാടി നഗരസഭാതല ഉൽഘാടനം ചെയർമാൻ പിമുകുന്ദൻ നിർവ്വഹിച്ചു

തെങ്ങിന് തടം മണ്ണിന് ജലം പരിപാടി നഗരസഭാതല ഉൽഘാടനം ചെയർമാൻ പിമുകുന്ദൻ...

Read More >>
എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു.

Jul 26, 2025 07:27 PM

എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു.

എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകനെതിരെ തളിപ്പറമ്പ പോലീസ്...

Read More >>
Top Stories










//Truevisionall