ആന്തൂർ:മോറാഴ ആന്തൂർ നഗരസഭ ഹരിതകേരളം മിഷൻ നവകേരളം കർമ്മപദ്ധതി തെങ്ങിന് തടം മണ്ണിന് ജലം പരിപാടി നഗരസഭാതല ഉൽഘാടനം വാർഡ് 28 പണ്ണേരിയിൽ ചെയർമാൻ പിമുകുന്ദൻ നിർവ്വഹിച്ചു. ഹരിതകേരളാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.എൻ. ശ്രീനിമിഷ, പി.പി. സത്യൻ, സെക്രട്ടറി പി.എൻ.അനീഷ്, ഹരിതകേരള മിഷൻ ജില്ലാ ആർ.പി. ശോഭ, കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില, ഹരിത സേനാംഗങ്ങൾ കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.
Anthoor muncipality