കണ്ണൂർ (പരിയാരം) : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സ്റ്റോർ സൂപ്പർവൈസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ചെയർസൈഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുള്ളത്. ആഗസ്ത് 21,26,27 തീയ്യതികളിലായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എല്ലാ തസ്തികകളിലും നിയമനം താത്‌ക്കാലികമാണ്.
ആഗസ്ത് 21 ന് രാവിലെ 11.30 മണിക്കാണ് സ്റ്റോർ സൂപ്പർവൈസർ , ഫാർമസിസ്റ്റ് തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക. ഫാർമസി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ( B Pharm / D Pharm) കഴിഞ്ഞ് 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം എന്നതാണ് സ്റ്റോർ സൂപ്പർവൈസർ തസ്തികയിലെ യോഗ്യത. ഫാർമസി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ( B Pharm / D Pharm) നേടിയവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.


റേഡിയോഗ്രാഫർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 26.08.2025 ന് രാവിലെ 11.30 മണിക്കാണ്. ഹയർസെക്കന്ററി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായശേഷം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോളജിക്കൽ ടെക്‌നോളജി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം എന്നതാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത.
ആഗസ്ത് 27 ന് രാവിലെ 11.30 മണിക്കാണ് ചെയർസൈഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വാക്ക് ഇന്റർവ്യൂ. ഡിപ്ലോമ ഇൻ ഡന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ് കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത.
താത്പ്പര്യമുള്ളവർ, അതാത് തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിമണിക്കൂർ മുമ്പ്, പ്രസ്തുത തസ്തികയിലേക്കുള്ള യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Walk in interview