എം.എസ്.എഫ് കണ്ണൂർ ജില്ലാ സമ്മേളനം ശനിയാഴ്ച നടക്കും. "ഐക്യം അതിജീവനം അഭിമാനം" എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും.


പ്രഭാത് ജംഗ്ഷൻ മുതൽ സ്റ്റേഡിയം കോർണർ വരെയുള്ള റാലിക്ക് ശേഷം സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്യും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, എം. ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തോടെ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ അംഗത്വ വിതരണം, യൂണിറ്റ് സംഗമങ്ങൾ, പഞ്ചായത്ത് സമ്മേളനങ്ങൾ, നിയോജകമണ്ഡലം സമ്മേളനങ്ങൾ എന്നിവ പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിന് തുടക്കമായത്.
പരിപാടിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്‌ദുറഹ്മാൻ കല്ലായി, സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുള്ള ഹാജി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്റ് പി.കെ. നവാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി,ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല തുടങ്ങി പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ:അബ്ദുൽ കരീം ചേലേരി, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ,ജനറൽ സെക്രട്ടറി കെപി റംഷാദ്, തസ്‌ലീം അടിപ്പാലം,കണ്ണൂർ യൂണിേഴ്സിറ്റി സെനറ്റ് അംഗം ടിപി ഫർഹാന ,തുടങ്ങിയവർ പങ്കെടുത്തു
"Unity, Survival, Pride" MSF Kannur District Conference to be organized on Saturday