കൊളച്ചേരി: നൂഞ്ഞേരി പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നു. നൂഞ്ഞേരി വയലിന്റെ പുറം ഭാഗത്തും ഒലീവ് റോഡിനു സമീപത്തും പുലിയെ കണ്ടതായി നാട്ടുകാർ അവകാശപ്പെടുന്നു. ഇത് സമീപവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. നാട്ടുകാർ ഉടൻ തന്നെ മയ്യിൽ പോലീസിനെയും വനപാലകരെയും വിവരമറിയിച്ചു.
പ്രസ്‌ത വിവരം ലഭിച്ച ഉടൻ തന്നെ നാട്ടുകാർ മയ്യിൽ പൊലീസിനെയും വനപാലകരെയും അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനിടയിൽ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച ഓഡിയോ ക്ലിപ്പും നാടൊന്നാകെ പരന്നു. അതേസമയം, നാട്ടുകാർ കണ്ടത് കാട്ടുപൂച്ച ആകാനാണ് കൂടുതൽ സാധ്യതയെന്നാണ് അധികൃതരും പ്രദേശവാസികളും സംശയിക്കുന്നത്.
Noonjeri