അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിലെ വിവിധ സ്ഥാപനങ്ങൾക്ക് 27500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിലെ വിവിധ സ്ഥാപനങ്ങൾക്ക് 27500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Jul 26, 2025 07:25 AM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഏഴാം മൈലിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ചെമ്പരത്തി ഗാർഡൻ, സേഫ് ഗാർഡ് കോംപ്ലക്സ്, സഫ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് 27500 രൂപ പിഴ ചുമത്തി.ഹോട്ടൽ ചെമ്പരത്തി ഗാർഡനിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിലെ ബാറിലും അടുക്കളയിലും പരിസര പ്രദേശങ്ങളിലും ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടി ഇട്ടിരിക്കുന്നതായും ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 7500 രൂപ പിഴ ചുമത്തി.  ഏഴാം മൈലിലെ സേഫ് ഗാർഡ് കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പുറക് വശത്തു വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും കൂട്ടിയിട്ടതിനും പരിസര മലിനീകരണം നടത്തിയതിനും കെട്ടിട ഉടമയ്ക്ക് 10000 രൂപയും കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സഫ ഹോട്ടലിലെ മാലിന്യങ്ങൾ പ്രദേശത്ത് കൂട്ടിയിട്ട് കത്തിച്ചതിന് ഹോട്ടലിന് 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജൂന റാണി തുടങ്ങിയവർ പങ്കെടുത്തു

Unscientific waste disposal

Next TV

Related Stories
കുപ്പം ദേശീയപാതയിൽ വാഴ നട്ടുകൊണ്ട്  ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

Jul 26, 2025 07:18 PM

കുപ്പം ദേശീയപാതയിൽ വാഴ നട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

കുപ്പം ദേശീയപാതയിൽ വാഴ നട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ...

Read More >>
 ശക്തമായ മഴ :ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാത്രമായി പതിനഞ്ച് ലക്ഷത്തിന്റെ നാശ നഷ്ട്ടം

Jul 26, 2025 07:15 PM

ശക്തമായ മഴ :ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാത്രമായി പതിനഞ്ച് ലക്ഷത്തിന്റെ നാശ നഷ്ട്ടം

ശക്തമായ മഴ :ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാത്രമായി പതിനഞ്ച് ലക്ഷത്തിന്റെ നാശ നഷ്ട്ടം...

Read More >>
കനത്ത മഴയിൽ ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശം: മരം വീണ്  ഇസ്ലാഹിയ മദ്രസയുടെ മതിലിനും കേടുപാടുണ്ടായി

Jul 26, 2025 03:05 PM

കനത്ത മഴയിൽ ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശം: മരം വീണ് ഇസ്ലാഹിയ മദ്രസയുടെ മതിലിനും കേടുപാടുണ്ടായി

കനത്ത മഴയിൽ ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശം: മരം വീണ് ഇസ്ലാഹിയ മദ്രസയുടെ മതിലിനും കേടുപാടുണ്ടായി...

Read More >>
പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

Jul 26, 2025 02:44 PM

പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ...

Read More >>
മോറാഴ കോളേജ് SFCTSA യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

Jul 26, 2025 02:33 PM

മോറാഴ കോളേജ് SFCTSA യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു

മോറാഴ കോളേജ് SFCTSA യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും...

Read More >>
ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ

Jul 26, 2025 02:00 PM

ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ

ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ...

Read More >>
Top Stories

News Roundup

//Truevisionall