ആന്തൂർ :ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.മാലിന്യമുക്തം നവകേരളം, മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിനുകളുടെ ഭാഗമായി ആന്തൂർ നഗരസഭ ശാന്തി തീരം വാതക ശ്മശാന റോഡ് ശുചീകരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞിയുടെ ആദ്ധ്യക്ഷതയിൽ ചെയർമാൻ പി മുകുന്ദൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.


സെക്രട്ടറി പി എൻ അനീഷ് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ പ്രകാശൻ, ഐ ഡി പ്ലോട്ട് പ്രധിനിധി ഷാക്രുദ്ദീൻ, സാമൂഹിക പ്രവർത്തകൻ ശിവദാസൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ അജിത് ടി നന്ദി പ്രകാശനം നടത്തി.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്‍സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്ക് ചേർന്നു.
Anthoor muncipality