കണ്ണൂർ : വയോധികരെ കണ്ടു പിടിച്ച് തന്ത്രത്തിൽസ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന തട്ടിപ്പുവീരൻ മുഹമ്മദ് താഹക്കെതിരെ വീണ്ടും കേസ്.മൂന്ന് പവന്റെ മാല കഴുത്തിൽ നിന്നും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോയി എന്ന തളാപ്പ് ചിന്മയ മിഷൻ വിമൻസ് കോളേജിന് സമീപം താമസിക്കുന്ന എസ്.എൻ. മൂർത്തി (74) യുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് മാസം 3ന് വൈകുന്നേരം 4 മണിക്കും 4.15 മണിക്കുമിടയിലായിരുന്നു സംഭവം. പരാതിക്കാരൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തിലണിഞ്ഞ മൂന്ന് പവന്റെ മാല പ്രതിബലമായി പിടിച്ചുപറിച്ചു കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ തളാപ്പിലെ വയോധികരായ രാധാകൃഷ്ണൻ്റെയും ഭാര്യയുടെയും മോതിരവും പ്രതി തട്ടിയെടുത്തിരുന്നു.ഈ കേസിൽ പ്രതിയെ കോഴിക്കോട് വെച്ച് ടൗൺ പോലീസ് അറസ്റ്റു ചെയ്‌ത് റിമാന്റ് ചെയ്തിരുന്നു. മറ്റൊരു ദിവസം പയ്യന്നൂരിലെ ഹിന്ദി വിദ്യാലയത്തിൽ അതിക്രമിച്ചു കയറിയ പ്രതി ഗ്രന്ഥാലയം നടത്തിപ്പുകാരനായ കാങ്കോൽ ആലക്കാട് സ്വദേശിയുടെ മോതിരവും തട്ടിയെടുത്തിരുന്നു.പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു
Police case