തളിപ്പറമ്പ : തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ ഈ വർഷത്തെ സ്കൂൾ പാർലിമെൻറ് ഉദ്ഘാടനം ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജനീയ സ്വാമി വിവിക്താനന്ദ സരസ്വതി നിർവഹിച്ചു. പ്രിൻസിപ്പൽ ശശി കെ.എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചിന്മയ വിദ്യാലയ കറസ്പോണ്ടന്റ് ടി.വി ജയകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സ്കൂൾ പാർലിമെന്റ് അംഗങ്ങൾക്കും മറ്റു ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ ഒ.പി രഘു, സ്റ്റാഫ് സെക്രട്ടറി റീത്ത പി.ടി. എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട സായന്ത് കൃഷ്ണൻ നന്ദി പറഞ്ഞു.
Chinmaya school