പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു
Jun 28, 2025 11:56 AM | By Sufaija PP

തിരുവനന്തപുരം: വായിക്കാത്ത മെസേജുകളുടെ സംഗ്രഹങ്ങൾ വാട്സ്ആപ്പ് ഇനിമുതൽ നിങ്ങൾക്ക് കാണിച്ചുതരും. വാട്‌സ്ആപ്പിൽ മെറ്റ എഐയിൽ പ്രവർത്തിക്കുന്ന സമ്മറി ഫീച്ചർ ചേർക്കുന്നതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ചാറ്റിൽ വായിക്കാതെ കിടക്കുന്ന സന്ദേശങ്ങൾ മെറ്റാ എഐ ഉപയോഗിച്ച് സംഗ്രഹിക്കുന്നതാണ് പുതിയ ഫീച്ചർ. ചാറ്റുകളുടെ ചെറിയ സമ്മറികൾ സൃഷ്ടിക്കാൻ ഈ സവിശേഷത മെറ്റ എഐ ഉപയോഗിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് ടെക്സ്റ്റുകളുടെ ഇടയിലൂടെ സ്ക്രോൾ ചെയ്യാതെ തന്നെ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങൾ വേഗത്തിൽ മനസിലാക്കാൻ സഹായിക്കുന്നു.

ഇംഗ്ലീഷിനുള്ള പിന്തുണയോടെ ഈ ഫീച്ചർ നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.ഈ വർഷം അവസാനത്തോടെ വാട്സ്ആപ്പ് കൂടുതൽ പ്രദേശങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഈ പുതിയ ഫീച്ചർ വ്യാപിപ്പിക്കും. മെറ്റ എഐ വഴി കൃത്രിമബുദ്ധി വാട്സ്ആപ്പ് അനുഭവത്തിലേക്ക് കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കാനുള്ള മെറ്റയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് സ്വകാര്യ മെസേജ് സമ്മറികൾ. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓരോ ചാറ്റും തുറന്ന് സന്ദേശങ്ങളുടെ ഒരു നീണ്ട ബാക്ക്ലോഗ് വായിക്കുന്നതിനുപകരം ഉള്ളടക്കം സംഗ്രഹിക്കാൻ മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയും.

New features in WhatsApp

Next TV

Related Stories
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

Jul 23, 2025 09:34 PM

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ...

Read More >>
മഴ ജാഗ്രത നിർദേശം :

Jul 23, 2025 07:02 PM

മഴ ജാഗ്രത നിർദേശം :

മഴ ജാഗ്രത നിർദേശം...

Read More >>
ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

Jul 23, 2025 06:57 PM

ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്

Jul 23, 2025 06:03 PM

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്...

Read More >>
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ.

Jul 23, 2025 03:50 PM

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ.

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ...

Read More >>
പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jul 23, 2025 03:38 PM

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
Top Stories










News Roundup






//Truevisionall