തളിപ്പറമ്പ: സി പി ഐ (എം) ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിലെ പൊതുഇടങ്ങൾ സമ്പൂർണ്ണമായി കൈയ്യടക്കി പാർട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരൻ ആരോപിച്ചു.
ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽപറത്തി സി പി എം തളിപ്പറമ്പിൽ രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ നോക്കുകുത്തികളായിരിക്കുകയാണെന്നും എ പി ഗംഗാധരൻ ചൂണ്ടിക്കാട്ടി.കോടതി അലക്ഷ്യത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ പി ഗംഗാധരൻ പറഞ്ഞു.
a p gangadharan